Connect with us

Ongoing News

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് നാളെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയേക്കും

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് നല്‍കിയേക്കില്ല. അന്വേഷണത്തിന് കൂടുതല്‍ സമയം ചോദിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അതിനിടെ ഒരു ഇടക്കാല റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് പദ്ധതിയുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കറാംമീണ നല്‍കിയ നിര്‍ദേശം. വിഷയത്തില്‍ ഇനിയും പരിശോധനകള്‍ വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
തിരിമറി സംബന്ധിച്ച് പരാതിയുള്ളവര്‍ സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നോട്ടീസ് മുഖേന അറിയിച്ചിരുന്നു. എന്നാല്‍ പരാതികളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സഹചര്യത്തിലാണ് കൂടുതല്‍ സമയം അന്വേഷണത്തിന് ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ച് നീക്കം.

 

Latest