Connect with us

Sports

ഇതാ സൂപ്പര്‍ മാന്‍ ! - Video

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫിനിഷിംഗ് ലൈനിലേക്ക് സൂപ്പര്‍മാനെ പോലെ പറന്ന് ഒന്നാം സ്ഥാനം നേടിയെടുത്ത അമേരിക്കന്‍ താരം ടക്കര്‍ കായിക ലോകത്തെ വിസ്മയിപ്പിച്ചു. അമേരിക്കയിലെ സൗത്ത്ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് (എസ് ഇ സി) ട്രാക്ക് & ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് സംഭവം. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ടക്കര്‍ ആണ് സൂപ്പര്‍മാന്‍ ഡൈവ് ചെയ്ത് ട്രാക്കില്‍ വേറിട്ട ഫിനിഷിംഗ് കാഴ്ചയൊരുക്കിയത്.

ഇങ്ങനെയൊരു ചാട്ടത്തിന് ടക്കറിനെ പ്രചോദിപ്പിച്ചത് അമ്മയെ കുറിച്ചുള്ള ഓര്‍മയാണ്. അവസാന ഹര്‍ഡിലും ചാടിക്കഴിഞ്ഞപ്പോള്‍ ഫിനിഷിംഗ് ലൈനില്‍ അതാ അമ്മ നില്‍ക്കുന്നു. ഞാന്‍ അമ്മയെ കെട്ടിപ്പുണരാന്‍ വേണ്ടി ചാടുകയായിരുന്നു. ഇതിന് മുമ്പും ഫിനിഷിംഗ് ലൈനിലേക്ക് ചാടിയിട്ടുണ്ട്. ഇത്തവണ എന്റെ മുഴുവന്‍ ശരീരവും വായുവില്‍ പറന്നു കൊണ്ടായിരുന്നു – ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തില്‍ ടക്കര്‍ പറഞ്ഞു.

ഫിനിഷിംഗ് ലൈനിലേക്ക് റോബര്‍ട് ഗ്രാന്റായിരുന്നു ടക്കറിന് വെല്ലുവിളി ഉയര്‍ത്തി ഒപ്പത്തിനൊപ്പം ഓടിയത്. എന്നാല്‍, തനിക്കൊപ്പം ഓടിയ ആള്‍ പറക്കുന്നത് കണ്ട് ഗ്രാന്റ് ഞെട്ടി. കാര്യം തിരിച്ചറിയുമ്പോഴേക്കും ഫിനിഷിംഗ് ലൈന്‍ പിന്നിട്ടിരുന്നു രണ്ട് പേരും. ടക്കര്‍ ജേതാവായപ്പോള്‍ ഗ്രാന്റ് രണ്ടാംസ്ഥാനക്കാരനായി.

Latest