Connect with us

National

മോദിയുടെ ബി ജെ പി സര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍: മായാവതി

Published

|

Last Updated

ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാപനത്തിന് ഒരു ഘട്ടം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് ബി എസ് പി അധ്യക്ഷ മായാവതി. പ്രധാനമന്ത്രിയായുള്ള മോദിയുടെ ഭരണത്തിന് അന്ത്യംകുറിക്കപ്പെട്ടെന്ന് മായാവതി പറഞ്ഞു. മോദി ഭരണം മുങ്ങുന്ന കപ്പലാണ്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിക്കായി വോട്ട് പിടിക്കാന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല. ഇതില്‍ മോദി അസ്വസ്ഥനാണ്. ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ച് ക്ഷേമരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് വേണമെന്നും മായാവതി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ നടത്തുന്ന ക്ഷേത്രസന്ദര്‍ശനത്തെയും മായാവതി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം ഫാഷനായിമാറിയിരിക്കുകയാണ്. ക്ഷേത്ര ദര്‍ശനത്തിനായി വന്‍തോതില്‍ പണം ചെലവിടുന്നുണ്ട്. ഇത് നിര്‍ത്തലാക്കണം. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ക്ഷേത്ര ദര്‍ശനത്തിന്റെ ചെലവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടുത്തണം. സംഭവത്തില്‍ കമ്മീഷന്‍ നടപടിയെടുക്കണമെന്നും മായാവതി പറഞ്ഞു.

 

Latest