Connect with us

National

എന്‍ജിനീയറെന്ന് അവകാശപ്പെട്ട് 1992ല്‍ മോദി കന്നഡ ടാബ്ലോയിഡിന് നല്‍കിയ അഭിമുഖവും ചര്‍ച്ചയാകുന്നു

Published

|

Last Updated

ബംഗളൂരു: ന്യൂസ് നേഷനുമായുള്ള അഭിമുഖത്തിന് പിന്നാലെ താന്‍ എന്‍ജിനീയറെന്ന് അവകാശപ്പെട്ട് മോദി 1992ല്‍ കന്നട ടാബ്ലോയിഡിന് നല്‍കിയ അഭിമുഖവും ചര്‍ച്ചയാകുന്നു. മോദിയുടെ മേഘ സിദ്ധാന്തവും 1988 ലെ ഡിജിറ്റല്‍ ക്യാമറ, ഇമെയില്‍ ഉപയോഗവുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ പടര്‍ത്തുന്നതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ “തരംഗ”യാണ് 1992ല്‍ മോദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതില്‍ 40 വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബി ജെ പി പ്രസിഡന്റാണ്. ഗുജറാത്തില്‍ ബി ജെ പി നേടിയ മികച്ച വിജയത്തിന്റെ നെടുംതൂണ്‍ താനാണ്. താന്‍ ആര്‍ എസ് എസുകാരനാണ്. 1974ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. തനിക്ക് എന്‍ജിനീയറിംഗ് ഡിഗ്രിയുണ്ട്. ഗുജറാത്ത് ബി ജെ പിയിലെ സാമ്പത്തീക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും താനാണെടുത്തതെന്നും മോദി പറയുന്നു.

 

Latest