Connect with us

Alappuzha

ആലപ്പുഴയില്‍ അമ്മയെ കുത്തിയ ശേഷം മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഇരുവരും ഗുരുതരാവസ്ഥയില്‍

Published

|

Last Updated

മാരാരിക്കുളം: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ കത്തികൊണ്ട് കുത്തിയ ശേഷം മകന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി (58)ക്കാണ് കുത്തേറ്റത്. മകന്‍ സാജന്‍ അമ്മയെ കുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഇരുവരെയും ഗരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. സാജന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു.