Connect with us

Kerala

രണ്ട് ആഴ്ച കഴിഞ്ഞിട്ടും ആധാര്‍ സേവന കേന്ദ്രങ്ങളിലെ സോഫ്ട് വെയര്‍ തകരാര്‍ പരിഹരിക്കാനായില്ല: ജനം വലയുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗികക്കുന്ന സോഫ്ട് വെയര്‍ തകരാറിലായിട്ട് ഒരു രണ്ട് ആഴ്ച കഴിഞ്ഞെങ്കിലും ഇത് വരെ പരിഹരിക്കാനായില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പുതിയ ആധാര്‍ എടുക്കല്‍, തെറ്റ് തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങള്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്.

ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്റ് ക്ലയന്റ് മള്‍ട്ടി പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ മാസം 24ന് ഉണ്ടായ തകരാറാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണം. സംസ്ഥാനത്ത് 80 ശതമാനം ആധാര്‍സേവന കേന്ദ്രങ്ങളിലും പ്രതിസന്ധിയുണ്ട്. കഴിഞ്ഞ മാസം 24ന് സോഫ്ട് വെയര്‍ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് തകരാറ് തുടങ്ങിയത്. പരീക്ഷകള്‍ കഴിഞ്ഞ് പുതിയ പ്രവേശേനങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്.

 

Latest