Connect with us

National

സാമ്പത്തിക ശേഷി കുറവായതിനാലാണ് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ മാത്രം വാങ്ങിയത്: നിതിന്‍ ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍ നിന്ന് വാങ്ങാനിരുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 126ല്‍ നിന്നും 36 ആയി കുറഞ്ഞത് കേന്ദ്രസര്‍ക്കാറിന്റെ പണ ലഭ്യത കുറവ് മൂലുമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

നിങ്ങള്‍ക്കെങ്ങനെയാണ് എന്നോട് 100 വിമാനങ്ങള്‍ വാങ്ങണമെന്ന് പറയാന്‍ സാധിക്കുക. കുറഞ്ഞത് ചെലവാക്കാന്‍ കയ്യില്‍ അത്രയും പണം വേണം. സര്‍ക്കാറിന്റെ സാമ്പത്തിക നില അനുസരിച്ചാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും ഗഡ്കരി പറഞ്ഞു.
യു പി എ സര്‍ക്കാറിന്റെ കരാറിനെ അപേക്ഷിച്ച് എന്‍ ഡി എയുടെ കരാര്‍ ലാഭകരമാണെന്നും യുദ്ധവിമാനങ്ങള്‍ക്ക് ഒമ്പത് ശതമാനം വരെ വില കുറയുമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും നിര്‍മല സീതാരാമനും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് നിങ്ങള്‍ക്ക് 126 വിമാനങ്ങളും വാങ്ങിക്കൂടാ എന്ന ഥാപറുടെ ചോദ്യത്തിനായിരുന്നു ഗഡ്കരിയുട മറുപടി.

എവിടെയാണെങ്കിലും, എന്താണ് വാങ്ങുന്നതെങ്കിലും, ഘട്ടമായാണ് അളവ് വര്‍ധിപ്പിക്കേണ്ടത്. 36 വിമാനങ്ങള്‍ വാങ്ങിയതിന് ശേഷം പുതിയ സാങ്കേതി വിദ്യ ആവിഷ്‌കരിക്കപ്പെടുകയും കുറഞ്ഞ വിലക്ക്
മറ്റ് യുദ്ധവിമാനങ്ങള്‍ ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മുക്ക് അത് വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്തിനാണപ്പോള്‍ റഫാലില്‍ നിന്ന് വാങ്ങുന്നതെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് ഇത്ര ആത്മാര്‍ഥമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തലിന് ഥാപര്‍ നല്‍കിയ മറുപടി.

 

Latest