Connect with us

National

ആന്ധ്ര തന്റെ കൈകളിലെന്ന് ജഗന്‍ ഉറപ്പിച്ചു; അമരാവതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കി

Published

|

Last Updated

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും ആന്ധ്രപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലത്തിനായി രാജ്യം കാത്തിരിക്കുകയാണെങ്കിലും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ആന്ധ്രയില്‍ തന്റെ പാര്‍ട്ടി മികച്ച വിജയം നേടുമെന്നും താന്‍ മുഖ്യമന്ത്രിയാകുമെന്നുമുള്ള ആത്മവിശ്വാസത്തിന്റെ ഭലത്തില്‍ തലസ്ഥാനമായ അമരാവതിയില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍മിച്ച് കഴിഞ്ഞു. ഒപ്പം പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ഓഫീസും ഒരുക്കി.

അമരാവതിയിലെ തഡേപ്പള്ളിയില്‍ ഒരേക്കര്‍ വിസ്തൃതിയുള്ള പുരയിടത്തിലാണ് വീടിനും ഓഫീസിനുമായി കൂറ്റന്‍ കെട്ടിടം ജഗന്‍ നിര്‍മിച്ചത്. വീടിന്റെ പാല് കാച്ചല്‍ നേരത്തെ നടന്നിരുന്നു. 23ന് ഫലം അറിയാന്‍ കാത്തിരിക്കാതെ 21ന് ജഗന്‍ പുതിയ വസതിയിലേക്ക് താമസം മാറ്റും. മുഖ്യമന്ത്രിയാകുന്നതോടെ ഇത് ഔദ്യോഗികവസതിയാക്കാനാണ് നീക്കം.

പാര്‍ട്ടി ഹെഡ് ഓഫീസും തഡേപ്പള്ളിയിലേക്ക് മാറ്റാനാണ് തീരുമാനം. നിലവില്‍ ഹൈദരാബാദിലെ ബഞ്ജാരാ ഹില്‍സിലുള്ള വീട്ടിലാണ് ജഗന്റെ താമസം. ഇവിടം തന്നെയാണ് പാര്‍ട്ടി ഓഫീസും. ബഞ്ജാരാഹില്‍സില്‍ നിന്ന് ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറുകളുമെല്ലാം തഡേപ്പള്ളിയിലേക്ക് മാറ്റുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം വരുന്ന വ്യാഴായ്ച
വിളിച്ചുചേര്‍ത്തിട്ടുണ്ട്.

 

Latest