Connect with us

National

സാങ്കേതിക തകരാറുണ്ടെന്ന സൂചന; എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഏഷ്യാ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് സിസ്റ്റത്തില്‍ തകരാര്‍ ഉണ്ടെന്ന് സംശയമുയര്‍ന്നയുടന്‍ പൈലറ്റ് വിമാനം താഴെയിറക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.

ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ 15719 വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. ഇന്ന് രാവിലെ 11 മണിക്കാണ് പൈലറ്റ് വിമാനം അടിയന്തിരമായി താഴെയിറക്കണമെന്ന് പൈലറ്റ് ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ്അറിയിച്ചത്. 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനം താഴെയിറക്കി. അഗ്‌നിരക്ഷാ സേനാംഗങ്ങളടക്കം എല്ലാ സജ്ജീകരണങ്ങളും ഈ സമയത്ത് വിമാനത്താവളത്തില്‍ തയ്യാറെടുത്തിരുന്നു.

---- facebook comment plugin here -----

Latest