Connect with us

Kerala

ഐഎസിനേയും ജയ്‌ഷെ മുഹമ്മദിനേയും പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്;മലപ്പുറം സ്വദേശി റിമാന്‍ഡില്‍

Published

|

Last Updated

മലപ്പുറം: തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്‌സിനേയും ജയ്‌ഷെ മുഹമ്മദിനേയും പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മഞ്ചേരി ആനക്കയം സ്വദേശി അസ്‌കറിനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അക്തറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ പേരില്‍ ഭീകരത ആരോപിച്ച് കേരളത്തില്‍ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മുന്‍നിര്‍ത്തിയാണെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്‌റസ്റ്റ്. അസ്‌കറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest