Connect with us

National

ഇപ്പോള്‍ മൂന്നാം മുന്നണിയിലേക്കില്ലെന്ന് കെസിആറിനോട് സ്റ്റാലിന്‍

Published

|

Last Updated

ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ച അവസാനിച്ചെങ്കിലും ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മൂന്നാം മുന്നണിയുടെ ഭാഗമാകാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് കൂടിക്കാഴ്ചയില്‍ സ്റ്റാലിന്‍ കെസിആറിനെ അറിയിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ചതായും സൂചനയുണ്ട്.

ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സ്റ്റാലിനുമായി കെസിആറിന് കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. ബിജെപി കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്ക് വേണ്ടി വാദിക്കുന്ന കെസിആര്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ചര്‍ച്ച നേരത്തെ റദ്ദാക്കുകയായിരുന്നു.

Latest