Connect with us

Kerala

ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്: അരുണ്‍ കുമാറിന് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: ചൂര്‍ണ്ണിക്കര വ്യാജരേഖ കേസില്‍ അറസ്റ്റിലായ റവന്യു ജീവനക്കാരനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ലാന്‍ഡ് കമ്മിഷണറേറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് അരുണ്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തൃശൂര്‍ മതിലകം സ്വദേശിയുടെ കൈവശമുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജ രേഖ ചമച്ച് നികത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ പോലീസ് ചോദ്യം ചെയ്തതിലാണ് അരുണ്‍ കുമാറിന്റെ പങ്ക് തെളിഞ്ഞത്. വ്യാജ രേഖയില്‍ സീല്‍ പതിച്ച് നല്‍കിയത് അരുണ്‍ കുമാറാണെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് ജീവനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട് അരുണ്‍ കുമാര്‍.

Latest