Connect with us

Kerala

തൃശൂര്‍ പെരിഞ്ഞനത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

Published

|

Last Updated

കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്ത് ടാങ്കര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ആള്‍ട്ടോ കാറില്‍ സഞ്ചരിച്ചിരുന്ന ചങ്ങനാശ്ശേരി മലങ്കുന്ന് പ്രശാന്ത് ഭവനില്‍ പ്രമോദിന്റെ ഭാര്യ നിഷ (31), മകന്‍ ദേവനന്ദന (മൂന്നര), നിഷയുടെ പിതാവ് ആലുവ ചാത്തനേഴത്തുകര രാമകൃഷ്ണന്‍ (68), പ്രമോദിന്റെ സഹോദരിയുടെ മകള്‍ നിവേദിത (രണ്ട്) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരുക്കേറ്റ പ്രമോദിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും മകന്‍ അദിദേവിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയം എ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ് പ്രമോദി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നവരാണ് വൈകിട്ട് നാലോടെ അപകടത്തില്‍ പെട്ടത്.

Latest