Connect with us

Saudi Arabia

ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ അപകടം: സനോവറിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി

Published

|

Last Updated

 

റിയാദ്: ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ റിയാദില്‍ വെച്ച് അപകടത്തില്‍പെട്ട മഞ്ചേരി തുറക്കല്‍ വലിയകത്ത് അബ്ദുല്‍ റസാഖിന്റെ മകള്‍ സനോവറിന്റെ (20) മൃതദേഹം റിയാദിലെ നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.റിയാദ് അല്‍റാജ്ഹി മസ്ജിദില്‍ വെച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം വന്‍ ജനാവലിയുടെ സാനിധ്യത്തിലാണ് ഖബറടക്കം നടന്നത്.

കഴിഞ്ഞ ദിവസം മാതാപിതാക്കളോടപ്പം ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ റിയാദിനടുത്ത മുസാഹിമയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
വാഹനത്തിന്റെ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സനോവറും സഹോദരി തമന്നയും ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ സനോവര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുയായിരുന്നു. സനോവര്‍ മഞ്ചേരി യൂണിറ്റി വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.
അപകടത്തില്‍ സാരമായി പരുക്കേറ്റ സഹോദരി തമന്നയെ റസീമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പിതാവ് അബ്ദുല്‍ റസാഖിനും മാതാവ് ജിഷക്കും പരിക്കേറ്റിട്ടില്ല.

സന്ദര്‍ശക വിസയിലായിരുന്നു ഇവര്‍ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും സഊദിയിലെത്തിയത്. ദമാമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് അബ്ദുല്‍ റസാഖ്.

Latest