Connect with us

Saudi Arabia

മക്കയിലെ ക്ലോക്ക് ടവര്‍ മ്യൂസിയം തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തു

Published

|

Last Updated

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ കവാടത്തോട് ചേര്‍ന്ന് കിടക്കുന്ന ലോകത്തെ അത്ഭുതപ്പെടുത്തുന്ന ക്ലോക്ക് ടവര്‍ മ്യൂസിയം തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തു. നാല് നിലകളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് ഒരുമണിക്ക് ശേഷവും രാത്രി പത്ത് പണിക്ക് ശേഷവുമാണ് സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലേക്ക് പ്രവേശനം. ക്ലോക്ക് ടവര്‍ സഊദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ദുബൈയിലെ ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാം സ്ഥാനവും മക്കയിലെ ക്ലോക്ക് ടവറിനാണ്.

പ്രപഞ്ച സത്യങ്ങളുടെ നേര്‍കാഴ്ചയാണ് നാലുനിലകളിലായി സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിന്റെ ഒന്നാം നിലയില്‍ സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപദത്തെക്കുറിച്ചും രണ്ടാം നിലയില്‍ പുരാതന കാലത്ത് സമയം കണക്കാക്കുന്നതിനെ കുറിച്ചുമുള്ള കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാം നിലയില്‍ ക്ലോക്ക് ടവര്‍ കാഴ്ചകളുടെ വിശേഷങ്ങളും നാലാം നിലയില്‍ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയെ കുറിച്ചുള്ള കാഴ്ചകളുമുണ്ട് കാണാന്‍.

Latest