Kerala
യു എന്‍ ഡി പിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
ജനീവ: യു എന്‍ ഡി പിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അസാഖോ ഓഖായിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹായം കേരളത്തിന് ലഭ്യമാക്കണമെന്ന് അദ്ധേഹം പ്രത്യേകം അഭ്യര്‍ഥിച്ചു.
ചര്‍ച്ചയില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് ചന്ദ്രന്, ചീഫ് സെക്രെട്ടറി ടോം ജോസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: വി വേണു, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സഞ്ജീവ് ജിന്ദല്, കെ.എസ്. ഡി. എം.എ. മെമ്പര്‍ സെക്രെട്ടറി ഡോ: ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
---- facebook comment plugin here -----