Connect with us

Kerala

മോദിക്കും പിണറായിക്കുമെതിരായ വികാരം സഹായകരമായി; കേരളത്തില്‍ 20 സീറ്റും യു ഡി എഫിനെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കേരളത്തിലെ 20 സീറ്റുകളിലും വിജയം നേടാനാകുമെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ വികാരം ഇതിനു സഹായകരമായതായി യു ഡി എഫ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താ മാധ്യമങ്ങളോടു സംസാരിക്കവെ ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതും സംസ്ഥാനത്ത് യു ഡി എഫ് അനുകൂല തരംഗമുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest