ഓൺലൈൻ ഭക്ഷണം: ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

Posted on: May 13, 2019 8:58 am | Last updated: May 13, 2019 at 3:00 pm


പാലക്കാട്: സംസ്ഥാനത്ത് ഓൺലൈൻവഴിയുള്ള ഭക്ഷണ വിതരണം വ്യാപകമായതോടെ ഗുണനിലവാരം ഉറപ്പു വരുത്താൻ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫെസായ) രംഗത്ത്. രാജ്യത്ത് കൊൽക്കത്ത, മുംബൈ, ഡൽഹി മെട്രോ നഗരങ്ങളെ പോലെ കൊച്ചി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നഗരങ്ങളിലും ഓൺലൈൻ ഭക്ഷണ വിതരണം വൻതോതിൽ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറമേ കുടുംബശ്രീ മുഖേനയും ഇത്തരത്തിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഫെസായ് കർശന നടപടിയെടുക്കാൻ തീരുമാനിച്ചത്. ഭക്ഷണവിതരണ സ്ഥാപനങ്ങളുടേതായി (എഫ് ബി ഒ ) നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശാഖകൾ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്ന് ഫെസായ് ഉത്തരവിറക്കി. പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിൽ ലൈസൻസ് പ്രദർശിപ്പിക്കുകയുംവേണം.