Connect with us

National

ഗുജറാത്തില്‍ ദളിത് കുടുംബത്തിന്റെ വിവാഹ ഘോഷയാത്രക്കു നേരെ കല്ലേറ്; സംഘര്‍ഷം

Published

|

Last Updated

സബര്‍കന്ത്: ഗുജറാത്തിലെ ആരാവല്ലി ജില്ലയില്‍ ദളിതര്‍ക്കെതിരായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷം. ആരാവല്ലിയിലെ ഖംഭിസര്‍ ഗ്രാമത്തില്‍ ദളിതരുടെ വിവാഹ ഘോഷയാത്രക്കു നേരെ ഒരു കൂട്ടമാളുകള്‍ കല്ലെറിയുകയായിരുന്നു. ദളിതര്‍ വിവാഹ ഘോഷയാത്ര നടത്തുന്നതിനെതിരെ നേരത്തെ സവര്‍ണ ജാതിക്കാരായ താക്കൂര്‍ വിഭാഗം താക്കീതു നല്‍കിയിരുന്നു. ഇതോടെ വിവാഹവുമായി ബന്ധപ്പെട്ടവര്‍ പോലീസ് സഹായം തേടിയിരുന്നു. പോലീസ് സംരക്ഷണത്തില്‍ ഘോഷയാത്ര നടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.

ഘോഷയാത്ര പോകുന്ന റോഡുകളിലെല്ലാം സവര്‍ണ ജാതിക്കാര്‍ യജ്ഞകുണ്ഠങ്ങള്‍ ഒരുക്കിയിരുന്നു. അക്രമം തടയാനുള്ള പോലീസ് ശ്രമങ്ങളെല്ലാം വിഫലമായി. ഗുജറാത്തില്‍ ഈയടുത്ത ദിനങ്ങളില്‍ ദളിതര്‍ക്കു നേരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Latest