Connect with us

Kannur

താമരശ്ശേരി ചുരത്തില്‍ യാത്രാ നിരോധനം മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് മാത്രം

Published

|

Last Updated

കോഴിക്കോട്:  താമരശ്ശേരി ചുരത്തില്‍ നാളെ  മുതല്‍ ബസ് അടക്കമുള്ള യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കലക്ടര്‍. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം മാറ്റുന്നത്. മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് മാത്രമാണ് നാളെ മുതല്‍ രണ്ട് ആഴ്ചത്തേക്ക് നിരോധനം നിലനില്‍ക്കുക. ചുരം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണിത്. നേരത്തെ ട്രക്കുകള്‍ക്ക് പുറമെ ബസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. കുറ്റ്യാടി, നാടുകാണി ചുരം വഴി വാഹനങ്ങള്‍ കടത്തിവിടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് വയനാട്ടിലെ യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
യാത്ര
യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കലക്ടര്‍. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം മാറ്റുന്നത്. മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് മാത്രമാണ് നാളെ മുതല്‍ രണ്ട് ആഴ്ചത്തേക്ക് നിരോധനം നിലനില്‍ക്കുക. ചുരം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണിത്. നേരത്തെ ട്രക്കുകള്‍ക്ക് പുറമെ ബസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. കുറ്റ്യാടി, നാടുകാണി ചുരം വഴി വാഹനങ്ങള്‍ കടത്തിവിടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് വയനാട്ടിലെ യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുമെന്ന് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
കോഴിക്കോട് കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കോഴിക്കോട് ആര്‍ ടി ഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്‍, എന്‍ എച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനയരാജ് സംബന്ധിച്ചു.

 

Latest