Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 15 മുതല്‍ വിതരണം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക നല്‍കാനുള്ള ഉത്തരവിറങ്ങി. 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് നല്‍കുക. പുതുക്കിയ ഡി എ ഉള്‍പ്പെടുത്തി ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കിയെങ്കിലും കുടിശ്ശിക നല്‍കിയിരുന്നില്ല. 2018 ജനുവരിയിലെ ഡി എയും ജൂലൈയിലെ ഡി എയും ചേര്‍ത്ത് അഞ്ച് ശതമാനമാക്കി റൗണ്ടപ്പ് ചെയ്താണ് നല്‍കുന്നത്.

പെന്‍ഷന്‍കാര്‍ക്ക് 600 കോടിയും ജീവനക്കാര്‍ക്ക് 1103 കോടിയും വേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഏപ്രിലിലെ ശമ്പളത്തിനൊപ്പം ഡിഎയും കുടിശികയും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാനാവാതെ പോയത്. പെരുമാറ്റച്ചട്ടം കാരണം സര്‍ക്കാറിന് കടമെടുക്കാന്‍ പരിമിതികളുണ്ടായിരുന്നതുകാരണമാണ് കുടിശ്ശിക മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

പൊതുവിപണിയില്‍ നിന്ന് 8000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇത് ഒറ്റത്തവണയായി എടുത്ത് ഡിഎ കുടിശ്ശികയും കരാറുകാരുടെ കുടിശ്ശികയും നല്‍കുന്നത്.