Connect with us

National

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; പോളിംഗ് ഏജന്റ് അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിംഗ് ഏജന്റിനെ പോലീസ് അറസ്റ്റു ചെയ്തു. മെയ് 12നു നടന്ന ആറാം ഘട്ട തിരഞ്ഞെടുപ്പിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പോളിംഗ് ഏജന്റിനെ ഞായറാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച തിരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ വിഷയത്തില്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പു നിരീക്ഷകന്‍ സഞ്ജയ് കുമാറാണ് അന്വേഷണം നടത്തുകയെന്നും ലവാസ ട്വീറ്റ് ചെയ്തു.

വോട്ടിംഗ് മെഷീനില്‍ പ്രത്യേക പാര്‍ട്ടിയുടെ ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ ഒരു സ്ത്രീ വോട്ടര്‍ക്ക് ഏജന്റ് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതും സഹായിക്കുന്നതുമാണ്
ആദ്യ ദൃശ്യത്തിലുള്ളത്. പിന്നീട് വേഗത്തില്‍ തന്റെ സീറ്റിലേക്കു തിരിച്ചുപോയ ഏജന്റ് മറ്റു രണ്ടു സ്ത്രീ വോട്ടര്‍മാര്‍ എത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പോളിംഗ് ഏജന്റിനെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

Latest