Connect with us

Kerala

പോസ്റ്റല്‍ വോട്ട്: ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും

Published

|

Last Updated

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറി സംബന്ധിച്ച് അടിയന്തിര ഇടപടെല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ല ഹൈക്കോടതിയ സമീപിക്കും.
പോലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിച്ച് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹരജി നല്‍കുക.
പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ ക്രെംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

പോലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് മുമ്പ് നിലപാടെടുത്ത പോലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.

 

---- facebook comment plugin here -----

Latest