Connect with us

Ongoing News

മോദിയുടെ അടുത്ത് ബി ജെ പി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നു: മായാവതി

Published

|

Last Updated

ലക്‌നോ: അവസാനഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിച്ച് ബി എസ് പി അധ്യക്ഷ മായാവതി രംഗത്ത്. മോദിയുടെ അടുത്ത് ബി ജെ പി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് ഭാര്യമാരുടെ പേടിയെന്നും മായാവതി ആരോപിച്ചു.
വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് മാദിയുടേത്. മഹാസഖ്യം തകര്‍ക്കാന്‍ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും മായാവതി പറഞ്ഞു.

ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നും പറഞ്ഞിരുന്നു. ഇതാണ് മായാവതിയെ പ്രകോപിപ്പിച്ചത്.

ആല്‍വാറില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതി പറഞ്ഞു.

 

---- facebook comment plugin here -----

Latest