Connect with us

National

20 വര്‍ഷങ്ങള്‍ക്കൊടുവില്‍ തെലുങ്കാനയുടെ വീരപ്പനെ പോലീസ് പൊക്കി

Published

|

Last Updated

അമരാവതി: കുപ്രസിദ്ധ തടിമോഷ്ടാവും തെലുങ്കാനയുടെ വീരപ്പന്‍ എന്നറിയപ്പെടുന്ന യഡ്‌ല ശ്രീനിവാസി(ശ്രീനു) നെ പാലീസ് അറസ്റ്റ് ചെയ്തു. പോലീസും വനപാലകരും നിരന്തരം തിരയുന്ന ശ്രീനിവാസ് 20 വര്‍ഷങ്ങള്‍ക്കൊടുവിലാണ് വലയിലായത്. കാട്ടില്‍ നിന്നും നൂറ്കണക്കിന് തേക്കുകള്‍ മുറിച്ചുകടത്തി ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളുണ്ട്. തെലുങ്കാന, ന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സംരക്ഷിത വനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്ന ശ്രീനുവിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത പെഡാപ്പള്ളി ജില്ലാ പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് കടത്തിനായി വ്യാപക തോതില്‍ മരങ്ങള്‍ മുറിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ശ്രീനി പിടിയിലായത് . വിവിധ സംസ്ഥാനങ്ങളിലെ സംരക്ഷിത വനമേഖലകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിന് അദ്ദേഹത്തിന് വന്‍തോതില്‍ രാഷ്ട്രീയ സഹായം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക, ഗ്രാമീണ ജനങ്ങളുടെ പിന്തണയും ഉറപ്പുവരുത്തിയതിനാലാണ് അദ്ദേഹം ഇത്രയും പിടിയിലാകാതെ രക്ഷപ്പെട്ടത്. പോലീസിനെയും വനപാലകരെയും കബളിപ്പിച്ച് കാളവണ്ടിയിലായിരുന്നു അദ്ദേഹം മരങ്ങള്‍ കടത്തിയിരുന്നത്.

തെലങ്കാനയില്‍ മാത്രമായി ശ്രീനുവിനെതിരെ 20 കേസുകളുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ അദ്ദേഹം ഗ്രാമീണര്‍ക്ക് പണം നല്‍കിയിരുന്നു.

സംസ്ഥാനത്തെ വിവിധ തടിമില്‍ വ്യവസായശാലകളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി രാമഗുണ്ഡം പോലീസ് കമ്മീഷണര്‍ വി സത്യനാരായാണ പറഞ്ഞു. ഇയാളെ സഹായിച്ചവര്‍ക്കെല്ലാം എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേപം പറഞ്ഞു.

 

Latest