Connect with us

National

ഫെഡറല്‍ മുന്നണി: സ്റ്റാലിനെ വിടാതെ കെ സി ആര്‍

Published

|

Last Updated

ചെന്നൈ: ബി ജെ പിക്ക് ബദലമായി കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിഭക്ഷം ലഭിച്ചില്ലെങ്കില്‍ ഫെഡറല്‍ മുന്നണി രൂപവത്ക്കരിച്ച് ഭരണം പിടിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര രാറുവിന്റെ ശ്രമം തുടരുന്നു.

നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കെ സി ആര്‍ ഡി എം കെ അധ്യക്ഷന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ചക്ക് അവസരം നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേര് പറഞായിരുന്നു ഇത്. ഇപ്പാള്‍ സ്റ്റാലിനുമായി വീണ്ടും കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചിരിക്കുകയാണ് അദ്ദേഹം. ക്ഷേത്ര ദര്‍ശന ഭാഗമായി തമിഴ്‌നാട്ടില്‍ എത്തുന്നുണ്ടെന്നും കൂടിക്കാഴ്ചക്ക് താത്പര്യം ഉണ്ടെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഡി എം കെ അനുകൂല നിലപാട് അറിയിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ു പി എക്ക് ഒപ്പമാണ് തങ്ങളെന്നും ടി ആര്‍ എസ്സുമായി ഒരു ചര്‍ച്ചക്കുമില്ലെന്നും ഡി എം കെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ചന്ദ്രശേഖര റാവു പിന്നാലെയുണ്ട്. തമിഴ്‌നാട്ടില്‍ ഇത്തവണ ഡി എം കെ വന്‍ മുന്നേറ്റം നടത്തുമെന്ന് അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ഒറ്റക്കെട്ടായി പറയുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കെ സി ആര്‍ സ്റ്റാലിന് പിന്നാലെ കൂടിയിരിക്കുന്നത്.

ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്ത് എത്തിയാല്‍ അവസരം മുതലാക്കി വിലപേശല്‍ രാഷ്ട്രീയം നടപ്പാക്കാനുള്ള കെസി ആറിന്റെ ആയുധമാണ് ഫെഡറല്‍ മുന്നണി നീക്കമെന്നും ഡി എം ക സംശയിക്കുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസാമിയുമായും കെ സി ആര്‍ ഫെഡറല്‍ മുന്നണി നീക്കം ചര്‍ച്ച ചെയ്തിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതയെ കാണാനും കെ സി ആറിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Latest