Connect with us

Ongoing News

അവസാന പന്തിലും ആവേശം; ഐ പി എല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

Published

|

Last Updated

ഹെദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാശിയേറിയ കലാശപ്പോരില്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് ഒരു റണ്‍സ് വിജയം. അവസാന പന്തിലേക്ക് ആവേശം നീണ്ട ഫൈനല്‍ മത്സരത്തില്‍ ചെന്നൈക്ക് കിംഗ്സാവാനായില്ല. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈയില്‍ നിന്നും അവസാന ഓവറില്‍ ലസിത് മലിംഗയാണ് കപ്പ് മുംബൈ കരങ്ങളിലേക്ക് കൈമാറിയത്. സ്‌കോര്‍ ചെന്നൈ 148/7. മുംബൈ നാലാമതാണ് ഐപിഎല്‍ ചാമ്പ്യന്മാരാകുന്നത്. 2017, 2015, 2013 വര്‍ഷങ്ങളിലാണ്  ഇതിനു മുമ്പ് ചാമ്പ്യന്മാരായിട്ടുള്ളത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 149-8 റണ്‍സാണ് നേടിയത്. ചെന്നൈയുടെ മറുപടി 148-7 (20) റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് ഷെയ്ന്‍ വാട്സണിലൂടെ മികച്ച തുടക്കമാണ് ലഭിച്ചത്. നവാട്‌സണ്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഫാഫ് ഡുപ്ലെസിസ് മറുഭാഗത്ത് തകര്‍ത്തടിച്ചു. നാലാമത്തെ ഓവറില്‍ ഫാഫ് ഡുപ്ലെസിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ മുംബൈ് പ്രതീക്ഷകള്‍ക്ക് തുടക്കമിട്ടു. 13 പന്തില്‍ 26 റണ്‍സായിരുന്നു ഡുപ്ലെസിസിന്റെ സമ്പാദ്യം. സുരേഷ് റെയ്ന (8), അമ്പാട്ടി റായുഡു (1), എം എസ് ധോണി (2) എന്നിവര്‍ പുറത്തായതോടെ മുംബൈയ്ക്ക് പ്രതീക്ഷയേറി.

ലസിത് മലിംഗ എറിഞ്ഞ 16ാമത്തെ ഓവറില്‍ വാര്‍ണറുടെ വെടിക്കെട്ടില്‍ ഒഴുകിയത് 20 റണ്‍സ്. ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ 18ാമത്തെ ഓവറിലെ അടുത്തടുത്ത മൂന്നു പന്തുകള്‍ വാട്സണ്‍ നിലം തൊടാതെ അതിര്‍ത്തി കടത്തി. 6,6,6. അതിനിടയില്‍ 15 റണ്‍സെടുത്ത ബ്രാവോ പുറത്തായി. അവസാന ഓവറിലെ നാലാം പന്തില്‍ 80 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണ്‍ റണ്ണൗട്ടായതോടെ മുംബൈ ശക്തമായി തിരിച്ചു വന്നു. അവസാന പന്തില്‍ 2 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. മലിംഗ എറിഞ്ഞ പന്തില്‍ ഷര്‍ദുല്‍ താക്കൂര്‍ പുറത്തായതോടെ മുംബൈയ്ക്ക് ഒരു റണ്‍സ് വിജയം. ഒപ്പം ഐ പി എല്‍ കിരീടവും.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്ക് തകര്‍ത്തടിച്ചതോടെ മിന്നല്‍ തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. അഞ്ചാമത്തെ ഓവറില്‍ 17 പന്തില്‍ 29 റണ്‍സെടുത്ത ഡി കോക്ക് പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 45 റണ്‍സ്. അതേ സ്‌കോറില്‍ തന്നെ രോഹിത് ശര്‍മ്മയും (15) പുറത്തായതോടെ മുംബൈ ഇന്നിംഗ്സിന് വേഗം കുറഞ്ഞു.

ഇഷന്‍ കിഷന്‍ (23), സൂര്യകുമാര്‍ യാദവ് (16), ക്രുനാല്‍ പാണ്ഡ്യ (7) എന്നിവര്‍ കൂടി പുറത്തായതോടെ കളി ചെന്നൈയുടെ വരുതിയിലായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കീറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.

ബാറ്റിംഗ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

ബാറ്റിംഗ്- മുംബൈ ഇന്ത്യന്‍സ്