Connect with us

National

ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു;ഏറ്റവും കൂടുതല്‍ പോളിങ് ബംഗാളില്‍ , കുറവ് ഡല്‍ഹിയിലും ബിഹാറിലും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറ് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 59.70 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തം 979 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടിയത്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് ബംഗാളിലാണ്-80.1%. ഡല്‍ഹിയിലും (55.4%) ബിഹാറിലുമാണ് (55%) കുറവ് പോളിങ് രേഖപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളിലെ പോളിങ്: ഹരിയാന – 62.14%, ഉത്തര്‍പ്രദേശ് – 50.82, ജാര്‍ഖണ്ഡ- 64.46%, മധ്യപ്രദേശ് – 60.12%.

യുപിയിലെ പതിനാല് സീറ്റിലും ഡല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. ത്രിപുരയിലെ നൂറ്റി അറുപത്തിയെട്ടും ബംഗാളില്‍ രണ്ടും ബൂത്തുകളില്‍ റീപോളിങ്ങും നടന്നു. ഡല്‍ഹിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയ പ്രമുഖര്‍ വോട്ടുചെയ്തു.

ബംഗാളിലെ ബംഗുരയില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഗട്ടലിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. തൃണമൂല്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്

Latest