Connect with us

National

സർക്കാറിന് ഭീഷണിയില്ല: സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു: കർണാടകയിൽ സഖ്യസർക്കാറിന് യാതൊരു ഭീഷണിയുമില്ലെന്ന് ഏകോപന സമിതി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കോൺഗ്രസിൽ നിന്ന് 20 കോൺഗ്രസ് എം എൽ എമാർ രാജിവെക്കുമെന്ന ബി ജെ പി നേതാക്കളുടെ പ്രചാരണം വാസ്തവ വിരുദ്ധമാണ്. ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബി ജെ പി കള്ളം പ്രചരിപ്പിക്കുകയാണ്. ഒരു കോൺഗ്രസ് എം എൽ എയും രാജിവെക്കില്ലെന്നും തങ്ങൾക്ക് യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയായി മൂന്ന് ദിവസത്തിനുള്ളിൽ രാജി വെക്കേണ്ടി വന്നതിന്റെ ജാള്യതയിൽ നിന്ന് രക്ഷപ്പെടാനാണ് യെദ്യൂരപ്പ തെറ്റായ പ്രചാരണം നടത്തുന്നത്. വീണ്ടും അധികാരത്തിൽ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനായി കോൺഗ്രസ് എം എൽ എമാരെ വിലക്ക് എടുക്കാനാണ് ബി ജെ പിയുടെ ശ്രമം. എന്നാൽ ഇത് വിജയിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
വരും ദിവസങ്ങളിൽ 20 കോൺഗ്രസ് എം എൽ എമാർ ബി ജെ പിയിലെത്തുമെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Latest