Connect with us

National

ഹോം ഗാര്‍ഡിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു; പോളിംഗ് ഉദ്യോഗസ്ഥന് പരുക്ക്

Published

|

Last Updated

ഷിയോഹര്‍: ബീഹാറിലെ മധോപൂര്‍ സുന്ദര്‍ ഗ്രാമത്തില്‍ കാവലിനു നിയോഗിച്ച ഹോം ഗാര്‍ഡിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥന് പരുക്കേറ്റു. സര്‍ക്കാര്‍ അധ്യാപകനും സിതാമര്‍ഹിയിലെ രത്രാവ ഗ്രാമത്തിലെ താമസക്കാരനുമായ ശിവേന്ദ്ര കിഷോറിനാണ് പരുക്കേറ്റത്. ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് സമീപ ജില്ലയാ മുസഫര്‍പൂരിലെ എച്ച് കെ എം സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശ്യാംപൂര്‍ ഭട്ടാഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 275ാം നമ്പര്‍ ബൂത്തിലാണ് സംഭവമുണ്ടായത്. വോട്ടെടുപ്പിനു മുമ്പായി ഹോം ഗാര്‍ഡ് തോക്ക് വൃത്തിയാക്കുന്നതിനിടയിലാണ് വെടിയുതിര്‍ന്നതെന്ന് ഷിയോഹര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.

Latest