Connect with us

National

വോട്ടിംഗ് യന്ത്രം വീട്ടില്‍ സൂക്ഷിച്ചു; മധ്യപ്രദേശില്‍ പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published

|

Last Updated

ഭോപാല്‍: വോട്ടിംഗ് യന്ത്രം സ്വന്തം വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശില്‍ ഗുണയിലെ പോളിംഗ് ഉദ്യോഗസ്ഥന്‍ എന്‍ജിനീയര്‍ എ കെ ശ്രീവാസ്തവയാണ് നടപടിക്ക് വിധേയനായത്. മേല്‍നടപടികള്‍ മുകളില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രഖ്‌വര്‍ കാര്‍ഗ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രീവാസ്തവയുടെ വീട്ടില്‍ വോട്ടിംഗ് യന്ത്രം കണ്ടെത്തിയത്. ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള അപാകത പറ്റിയാല്‍ പകരം ഉപയോഗിക്കുന്നതിനായി കരുതിയിരുന്നവയാണ് ശ്രീവാസ്തവ വീട്ടില്‍ സൂക്ഷിച്ചത്. തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ ഞായറാഴ്ചയാണ് ഗുണ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പു നടക്കുന്നത്.

Latest