Connect with us

Education

എയ്ഡഡ് സ്‌കൂളുകളിലെ താത്കാലിക അധ്യാപകർക്ക് ദുരിതം

Published

|

Last Updated

കോട്ടക്കൽ: എയ്ഡഡ് സ്‌കൂളുകളിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകർക്ക് ദുരിതം. ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്തതും ഹാജരാക്കിയ രേഖകൾ മാസങ്ങൾ കഴിഞ്ഞ് പരിശോധനക്ക് വിധേയമാക്കി ന്യൂനതകൾ ചൂണ്ടിക്കാട്ടി വട്ടംകറക്കുന്നതുമാണ് ഈ രംഗത്തുള്ളവരെ ദുരിതത്തിലാക്കുന്നത്. ഇത് കാരണം എയ്ഡഡ് സ്‌കൂളുകളിൽ താത്കാലിക ജോലിയിൽ പ്രവേശിക്കാൻ പലരും മടിക്കുന്നു.

ശമ്പളം പാസ്സാക്കിക്കിട്ടാനുള്ള നൂലാമാലകൾ കാരണം പല അധ്യാപകരും ഈ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സർക്കാർ സ്‌കൂളുകളിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് പ്രതിമാസം ശമ്പളം ലഭിക്കുമെന്നിരിക്കെ എയ്ഡഡ് സ്‌കൂളുകളിൽ ജോലി ചെയ്യുന്ന താത്കാലിക അധ്യാപകർ ഒരു വർഷം വരെ കാത്തു നിൽക്കേണ്ട സ്ഥിതിയാണുള്ളത്. പ്രവേശന സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കൂടെ സ്വഭാവ സർട്ടിഫിക്കറ്റ്, ആരോഗ്യ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. ഇത് പിന്നീട് അതാത് സ്‌കൂളുകളിൽ നിന്ന് ആവശ്യമായ രേഖകൾ സഹിതം ഡി ഡി ഓഫീസിലും ആർ ഡി ഡി യിലും എത്തിക്കുകയാണ് പതിവ്. ഈ ഫയലുകൾ ബന്ധപ്പെട്ടവർ പരിശോധനക്കെടുക്കുന്നതാകട്ടെ അധ്യയന വർഷം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമായിരിക്കും. ജോലിക്ക് കയറിയ സമയത്ത് സമർപ്പിച്ച ആരോഗ്യ സർട്ടിഫിക്കറ്റും മറ്റും ഡോക്്ടറുടെ ഗ്രേഡ് മതിയായില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന പതിവുമുണ്ട്. പുതിയവ തയ്യാറാക്കാനായി പ്രസ്തുത അധ്യാപകൻ വീണ്ടും ഓടേണ്ട അവസ്ഥയാണുള്ളത്.

അതിനിടെ ഇത്തരം ഫയലുകൾ നീങ്ങിക്കിട്ടാൻ വിദ്യാഭ്യാസ ഓഫീസുകളിൽ ഉദ്യോഗസ്ഥരെ സ്വാധീനിക്കേണ്ട അവസ്ഥയും അധ്യാപകർക്കുണ്ട്. ചെയ്ത ജോലിയുടെ ശമ്പളം നൽകാതെ പീഡിപ്പിക്കുന്നതിന് പുറമേ ഇത്തരം നടപടിക്രമങ്ങളുടെ പേരിൽ ദ്രോഹിക്കുന്ന നിലപാടും നേരിടേണ്ട അവസ്ഥയിലാണ് അധ്യാപകർ. അധ്യാപകർ വിട്ടുനിൽക്കുന്നതിനാൽ സ്‌കൂളുകളിൽ കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥയുമുണ്ട്.

 

---- facebook comment plugin here -----

Latest