Connect with us

Kerala

പോലീസ് നെയിംബോർഡ് ഇനി മലയാളത്തിൽ

Published

|

Last Updated

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ യൂനിഫോമിലെ നെയിംബോർഡ് മലയാളത്തിലാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പോലീസ് സ്റ്റേഷനുകളുടെ പേരും ഓഫീസുകളുടെ പേരും മലയാളത്തിൽ പ്രദർശിപ്പിക്കണമെന്നും യൂനിറ്റ് മേധാവികൾക്ക് ഡി ജി പി നിർദേശം നൽകി.

പോലീസ് ഉദ്യോഗസ്ഥരുടെ പേര് ഇംഗ്ലീഷിൽ എഴുതുന്നത് ഭാഷ അറിയാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഉമ്മർ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. 88 വയസ്സായ തനിക്ക് ഇംഗ്ലീഷിലുള്ള പേരുകൾ വായിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.തുടർന്ന് പേരുകൾ മാതൃഭാഷയിലും എഴുതണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

Latest