Connect with us

Kerala

പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് അനുഭാവികളായ പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കിയില്ലെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാസര്‍കോട് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ 33 പോലീസുകാരുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. 44 പോലീസുകാര്‍ ഏപ്രില്‍ 12നുള്ളില്‍ തന്നെ ബാലറ്റിന് അപേക്ഷിച്ചിരുന്നുവെങ്കിലും 11 പേര്‍ക്കു മാത്രമാണ് കിട്ടിയതെന്നാണ് പോലീസുകാരുടെ പരാതി.

വിഷയം ഉന്നയിച്ച് ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി ഇമെയില്‍ വഴി അയച്ചെങ്കിലും ഇതേവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, പോസ്റ്റല്‍ ബാലറ്റുകളെല്ലാം നല്‍കിയിട്ടുണ്ടെന്നും പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് വരണാധികാരിയുടെ പ്രതികരണം.

---- facebook comment plugin here -----

Latest