Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

Published

|

Last Updated

ഷോപിയാന്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലിനിടെ രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഷോപിയാന്‍ ജില്ലയിലെ സിതാപുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.