Connect with us

Kerala

യു ഡി എഫ് അനുഭാവികളായ പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കിയില്ലെന്ന് പരാതി

Published

|

Last Updated

കാസര്‍കോട്: യു ഡി എഫ് അനുഭാവികളായ പോലീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കിയില്ലെന്ന് പരാതി. 44 പോലീസുകാര്‍ ബാലറ്റിന് അപേക്ഷിച്ചപ്പോള്‍ 11 പേര്‍ക്കു മാത്രമാണ് കിട്ടിയതെന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ 33 പോലീസുകാര്‍ പരാതിപ്പെട്ടു. സി ഐ ഒപ്പിട്ട 44 അപേക്ഷകളും സ്റ്റേഷന്‍ റൈറ്റര്‍ മറ്റൊരു സിവില്‍ പോലീസ് ഓഫീസര്‍ വശമാണ് തപാലോഫീസില്‍ എത്തിച്ചതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

വിഷയം ഉന്നയിച്ച് ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി ഇമെയില്‍ വഴി അയച്ചെങ്കിലും ഇതേവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, പോസ്റ്റല്‍ ബാലറ്റുകളെല്ലാം നല്‍കിയിട്ടുണ്ടെന്നും പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് വരണാധികാരിയുടെ പ്രതികരണം.
കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ പോലീസുകാരാണ് പരാതിയുമായി രംഗത്തെത്തിയത്.

ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ രണ്ട് എസ് ഐമാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. എന്നാല്‍, പോസ്റ്റല്‍ ബാലറ്റുകളെല്ലാം നല്‍കിയിട്ടുണ്ടെന്നും പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് വരണാധികാരിയുടെ പ്രതികരണം.

---- facebook comment plugin here -----

Latest