Connect with us

National

വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധിച്ച് ശബാന; ജനിച്ചത് ഇവിടെയാണെങ്കില്‍ മരിക്കുന്നതും ഇവിടെ

Published

|

Last Updated

മുംബൈ: നരേന്ദ്ര മോദി വീണ്ടും പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന് പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് നടി ശബാന ആസ്മി. താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. “ഞാന്‍ ഇവിടെയാണ് ജനിച്ചത്, ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. വ്യാജ വാര്‍ത്തകളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.”- ശബാന പറഞ്ഞു.

ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത് കഷ്ടമാണ്. മറ്റു വിഷയങ്ങളൊന്നും സംസാരിക്കാനില്ലാത്തവരാണ് ഇക്കൂട്ടര്‍. അവര്‍ ആവര്‍ത്തിച്ച് കള്ളം പ്രചരിപ്പിക്കുമ്പോള്‍ അത് സത്യമാണെന്ന് ജനം തെറ്റിദ്ധരിക്കും. പരാജയ ഭീതി മറികടക്കാനാണ് ചിലരുടെ ഈ നീക്കം. എന്നാല്‍, ഇതുകൊണ്ടൊന്നും അനിവാര്യമായ പതനത്തെ അവര്‍ക്കു ഒഴിവാക്കാന്‍ കഴിയില്ല- ശബാന കൂട്ടിച്ചേര്‍ത്തു.

Latest