Connect with us

Education

എംജി: പി ജി പ്രവേശനം; രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നു

Published

|

Last Updated

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ പോർട്ടൽ തുറന്നു.

ഏകജാലക സംവിധാനത്തിലൂടെയാണ് മെറിറ്റ്‌, പട്ടികജാതി-വർഗ-എസ് ഇ ബി സി.-ഇ ബി എഫ്സി . സംവരണ സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടക്കുക.
സർവകലാശാലയുടെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്.

മെയ് 25ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ രജിസ്റ്റർ ചെയ്യാം. സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, ഭിന്നശേഷി വിഭാഗ സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ മേയ് 22നകം ഓൺലൈനായി അപേക്ഷിക്കണം. ഇ-മെയിൽ: pgcap@mgu.ac.in.

---- facebook comment plugin here -----

Latest