Connect with us

International

പാക്കിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഭീകരര്‍ ഇരച്ചുകയറി; ഏറ്റ്മുട്ടല്‍ തുടരുന്നതായി സൂചന

Published

|

Last Updated

ഇസ്്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് നേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗദ്വാറിലെ പേള്‍ കോണ്ടിനന്റല്‍ ഹോട്ടലിലേക്ക് ആയുധങ്ങളുമായി ഭീകര്‍ ഇരച്ചു കയറുകയായിരുന്നു. ഹോട്ടലില്‍നിന്നും വെടിയൊച്ചകള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൂന്നോ നാലോ ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആളപയാങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈകിട്ട് 4.50 ഓടെയാണ് ഭീകരര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറിയത്. അതേ സമയം ഹോട്ടലിലെ ഭൂരിഭാഗം പേരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ഗദ്വാറില്‍ ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

---- facebook comment plugin here -----

Latest