Connect with us

International

ഹോങ്കോംഗ് പാര്‍ലിമെന്റില്‍ ജനപ്രതിനിധികള്‍ തമ്മിലടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

സെന്‍ട്രല്‍: കുറ്റവാളികളെ കൈമാറുന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഹോങ്കോംഗ് പാര്‍ലിമെന്റിന്റെ സംഘര്‍ഷഭരിതമാക്കി. നിയമത്തെ ചൊല്ലി ജനപ്രതിനിധികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഉന്തും തള്ളിലും കൈയാങ്കളിയിലും നിരവധി ജനപ്രതിനിധികള്‍ക്ക് പരുക്കേറ്റു.

കുറ്റവാളികളെ ചൈനക്ക് കൈമാറാന്‍ അനുമതി നല്‍കുന്ന ഭേദഗതിയാണ് തര്‍ക്കത്തിന് കാരണമായത്. ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത് ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തെ തകര്‍ക്കുമെന്ന് വാദിച്ച് ഒരു വിഭാഗം ജനപ്രതിനിധികള്‍ രംഗത്ത് വരികയായിരുന്നു. പാര്‍ലിമെന്റ് സമ്മേളത്തില്‍ ജനപ്രതിനിധികള്‍ ബഞ്ചിന് മുകളില്‍ കയറി പരസ്പരം ഏറ്റുമുട്ടിയതോടെ പാലിമെന്റ് യുദ്ധക്കളമായി മാറുകയായിരുന്നു.