Connect with us

National

പ്രചാരണത്തിനിടെ ഹെലികോപ്റ്റര്‍ തകരാറിലായി; നന്നാക്കാന്‍ മുന്നിട്ടിറങ്ങിയ രാഹുലിന്റെ ചിത്രം വൈറല്‍

Published

|

Last Updated

ഉന: ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്റര്‍ തകറാറിലായപ്പോള്‍ വിദഗ്ധനായ മെക്കാനിക്കിനെ പോലെ അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന രാഹുലിന്റെ ചിത്രം വൈറല്‍. രാഹുല്‍ ഗാന്ധി തന്നെയാണ് തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ഇതിനകം തന്നെ ഒരു ലക്ഷത്തിനടുത്ത് ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഉനില്‍ വെച്ച് താന്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാറുണ്ടായെന്നും എല്ലാവരും ഒത്തൊരുമിച്ച് നിന്ന് അത് പരിഹരിച്ചുവെന്നും രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തകരാർ ഗുരുതരമല്ലായിരുന്നുെവന്നും രാഹുൽ വ്യക്തമാക്കി.

Latest