Connect with us

Malappuram

റമസാന്‍: സജീവമായി പഴവിപണി

Published

|

Last Updated

 

എടപ്പാളില്‍ വില്‍പ്പനക്കായി വെച്ച പഴങ്ങള്‍

എടപ്പാള്‍: റമസാന്‍ പിറന്നതോടെ പഴ വിപണികള്‍ ഉണര്‍ന്നു. പ്രധാന കവലകളിലും വഴിയോരങ്ങളിലുമായി നിരവധി സ്റ്റാളുകളാണ് സജീവമായത്. നാടന്‍ ഇനങ്ങളും വിദേശികളുമായി നിരവധി പഴവര്‍ഗങ്ങളാണ് ഇത്തവണയും കച്ചവടക്കാര്‍ വില്‍പനക്ക് എത്തിച്ചിരിക്കുന്നത്.

130, 200 നിരക്കുകളില്‍ തുടങ്ങുന്ന അഞ്ചിനം ആപ്പിളും, 50,60,100 നിരക്കുകളിലുള്ള മാമ്പഴവും 100 രൂപ നിരക്കില്‍ അനാറും ഓറഞ്ചും ഇറാനി വത്തക്കക്ക് 22 രൂപയും തണ്ണിമത്തന് 20രൂപയും സപ്പോട്ടക്ക് 50 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ പ്രധാനയിനങ്ങളുടെ വിലനിലവാരം.
വരും ദിവസങ്ങളില്‍ ആവശ്യക്കാര്‍ ഏറിവരുമെന്നതിനാല്‍ തന്നെ വിലയില്‍ മാറ്റം വരാനും സാധ്യതയുണ്ട്. നോമ്പുതുറ വിഭവങ്ങളില്‍ ഒഴിച്ച് കൂടാനാവത്തതാണ് പഴവര്‍ഗങ്ങളെന്നതിനാല്‍ തന്നെ പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.

 

Latest