Connect with us

National

'മാപ്പ് പറഞ്ഞേ പറ്റൂ'; ഗംഭീറിന് എ എ പിയുടെ വക്കീല്‍ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടെടുപ്പിന് മണിക്കൂറും മാത്രം ബാക്കിയിരിക്കെ കിഴക്കന്‍ ഡല്‍ഹിയിലെ ബി ജെ പി സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എ എ പി സ്ഥാനാര്‍ഥിയും ഗംഭീറിന്റെ എതിരാളിയുമായ അതിഷി മെര്‍ലീനയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാച്ചാണ് നോട്ടീസ്.

തനിക്ക് എതിരെ ജാതിഅധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അതിഷി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം വിതുമ്പി കരഞ്ഞിരുന്നു. നാളെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. മാപ്പ് പറഞ്ഞ് പത്രത്തില്‍ പരസ്യം നല്‍കിയില്ലെങ്കില്‍ നിയമ നടപടി തുടരുമെന്നാണ് നോട്ടീസിലുള്ളത്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന ബി ജെ പിയുടെ സ്വഭാവമാണ് ഇതിലൂടെ പുറത്തായതെന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. നിശബ്ദ പ്രചാരണത്തിന് ഇടയിലും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ എത്തിയെന്നാണ് എ എ പി വിലയിരുത്തല്‍.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം ബി ജെ പി തള്ളുകയാണ്. വോട്ട് തട്ടാനുള്ള കെജ്രിവാളിന്റെ തരംതാന്ന കളിയാണിതെല്ലാമെന്നാണ് ബി ജെ പി പറയുന്നത്. ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ജനപിന്തുണ നഷ്ടപ്പെടുന്ന എ എ പിയുടെ പിടിചച് നില്‍ക്കാനുള്ള അവസാന ശ്രമമാണ് നടക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.