Connect with us

National

മോദി തന്റെ കുടുംബത്തെ പകയോടെ വിമര്‍ശിക്കുന്നു: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയപരമായി കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താന്‍ രാഷ്ട്രീയമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തെ പകയോടെ വിമര്‍ശിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്ക് നെഹ്‌റു കടുംബത്തോട് പകയാണ്. തന്റെ അച്ചനെയും മുത്തച്ചനെയും മുത്തശ്ശിയെയുംക്കുറിച്ച് മോദി പകയോടെ സംസാരിക്കുകയാണെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

ആറാംഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് മോദിക്കെതിരെ വൈകാരിക വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. അടുത്തിടെ രാജീവ് ഗാ്ന്ധിക്കെതിരായി മോദി നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് രാഹുലിന്റെ ഇത്തരത്തിലുള്ള മറുപടി.

രാജ്യത്തെ പുരോഗമന ചിന്താഗതിക്കാരെല്ലാം ചേര്‍ന്ന് ബി ജെ പിക്കും ആര്‍ എസ് എസിനുമെതിരെ ആശയപോരാട്ടം നടക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെയും മറ്റും വെല്ലുവളിച്ച് ഒരു വിഭാഗം രാജ്യം തന്നെ കൈയ്യടക്കാന്‍ ശ്രമിക്കുന്നതിനെതിരായാണ് തന്റെ പോരാട്ടം. എന്നാല്‍ മോദി തന്റെ പിതാവ് രാജീവ് ഗാന്ധിയെയും മുത്തശ്ശി ഇന്ദിരാഗാന്ധിയെക്കുറിച്ചുമെല്ലാം അസത്യങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അവരുടെ സത്യസന്ധതയെക്കുറിച്ച് തനിക്ക് നല്ലപോലെ അറിയാം.

നരേന്ദ്രമോദിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് അഞ്ച് വര്‍ഷം മുമ്പ് പലരും പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നു. പാര്‍ലിമെന്റിന് അകത്തും പുറത്തും മോദി സര്‍ക്കാറിനെതിരെ ശക്തമായി പോരാടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ആരും പറയുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

Latest