Connect with us

Ongoing News

രാത്രി പത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published

|

Last Updated

തിരുവനന്തപുരം: നേരത്തെ അമൃത എക്‌സ്പ്രസ് പുറപ്പെട്ടിരുന്ന രാത്രി പത്തരക്ക് ഒരു ട്രെയിനെങ്കിലും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത, രാജ്യറാണി എക്‌സ്പ്രസ്സുകൾ രണ്ട് മണിക്കൂർ നേരത്തെയാക്കിയതിനെതിരെ കമ്മീഷൻ അംഗം കെ മോഹൻ കുമാർ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സതേൺ റയിൽവേ ജനറൽ മാനേജർ (ചെന്നൈ) മൂന്നാഴ്ചക്കകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest