Connect with us

Sports

സുവാരസിന് ശസ്ത്രക്രിയ; ബാഴ്‌സക്ക് ചങ്കിടിപ്പ്

Published

|

Last Updated

വലൻസിയ: കാലിന് പരുക്കേറ്റ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയി സുവാരസിന് ശസ്ത്രക്രിയ നടത്തി. ഇതോടെ, കോപ ഡെൽറേ ഫൈനലിൽ താരം കളിക്കില്ലെന്ന് ബാഴ്‌സലോണ അറിയിച്ചു. നാല് മുതൽ ആറ് ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഈ മാസം 25ന് നടക്കുന്ന കോപ ഡെൽറെ ഫൈനലിൽ വലൻസിയയാണ് ബാഴ്‌സയുടെ എതിരാളികൾ.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനോട് അവിശ്വസനീയമാം വിധം തോറ്റതിന്റെ ആഘാതം കുറക്കാൻ ബാഴ്‌സക്ക് കോപ ഡൽറേ കിരീടം അനിവാര്യമാണ്. അതിനിടെ, സൂപ്പർ താരമായ സുവാരസിന് പരുക്കേറ്റത് ബാഴ്‌സക്ക് തിരിച്ചടിയായി. സീസണിൽ ഇനി മൂന്ന് മത്സരങ്ങളാണ് ബാഴ്‌സക്ക് ശേഷിക്കുന്നത്.
സ്പാനിഷ് ലീഗിൽ ഇതിനകം കിരീടം നേടിക്കഴിഞ്ഞ ബാഴ്‌സ അവസാന റൗണ്ട് മത്സരങ്ങളിൽ ഗെറ്റാഫെ, ഐബർ എന്നിവരുമായി ഏറ്റുമുട്ടും. ഈ കളികൾക്കൊപ്പം ജൂണിൽ ബ്രസീൽ അതിഥേയരാകുന്ന കോപ അമേരിക്കയിലും സുവാരസിന് നഷ്ടമാകുമോയെന്ന ആശങ്കയും ചില ആരാധകർ പങ്കുവെക്കുന്നുണ്ട്.

Latest