Connect with us

Sports

പരുക്കിൽ നിന്ന് മോചിതനായി സാല എത്തുന്നു

Published

|

Last Updated

ലണ്ടൻ: ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സാല പരുക്കിൽ നിന്ന് മോചിതനായി കളത്തിലേക്ക് മടങ്ങിയെത്തുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച വോൾവെർഹാംടൺ വണ്ടറേഴ്‌സിനെ നേരിടുന്ന ലിവർപൂൾ സംഘത്തിൽ മുഹമ്മദ് സാലയും ആൻഡി റോബർട്‌സണും ജോർഡൻ ഹെൻഡേഴ്‌സണും മടങ്ങിയെത്തുമെന്ന് കോച്ച് യുർഗൻ ക്ലോപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

പോയിന്റ്ടേബിളിൽ തലപ്പത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് മാത്രം പിന്നിലുള്ള ലിവർപൂളിന് 29 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഈ സീസണിൽ ജേതാക്കളാകാമെന്ന വലിയ പ്രതീക്ഷയുണ്ട്.
സാലയുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കളത്തിന് പുറത്തിരുന്നിട്ടും ശക്തരായ ബാഴ്‌സയെ ചാമ്പ്യൻസ് ലീഗിൽ 4-0ന് അട്ടിമറിച്ച ലിവർപൂളിന് ഇവരുടെ മടങ്ങിവരവ് കൂടുതൽ ആത്മവിശ്വാസം പകരും. ന്യൂകാസിലിനെതിരായ മത്സരത്തിലാണ് സാലക്ക് പരുക്കേറ്റത്.