Connect with us

Eranakulam

നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സമയ വിവരപട്ടികയായി

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ച, നെടുമ്പാശ്ശേരി എമിഗ്രേഷനായി നൽകിയവർക്കുള്ള വിമാന സമയവിവര പട്ടികയായി. ജൂലൈ 14 മുതൽ 17 വരെ ദിവസങ്ങളിലായി എട്ട് വിമാനങ്ങളാണ് സർവീസുണ്ടായിരിക്കുക. എയർ ഇന്ത്യയാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള യാത്രാ കരാർ ഏറ്റെടുത്തിട്ടുള്ളത്. 340 ഹാജിമാർ വീതം ഒരു വിമാനത്തിൽ യാത്ര തിരിക്കും.

ഒരു ദിവസം രണ്ട് സർവീസുകളുണ്ടായിരിക്കും. ആദ്യ വിമാനം ഉച്ചക്ക് രണ്ടിനും രണ്ടാമത്തെ വിമാനം നാലിനും യാത്ര തിരിക്കും. നേരിട്ട് മദീനയിലേക്കായിരിക്കും യാത്ര.
നെടുമ്പാശ്ശേരിയിൽ നിന്നുള്ളവരുടെ മടക്കയാത്ര ആഗസ്ത് 29 മുതൽ സെപ്തംബർ ഒന്ന് വരെ നീണ്ടു നിൽക്കും. ഒരു ദിവസം രണ്ട് വിമാനങ്ങളിലായി ഹാജിമാർ തിരിച്ചെത്തും. ജിദ്ദയിൽ നിന്നായിരിക്കും. 46 ദിവസം ഹാജിമാർക്ക് വിശുദ്ധ ഭൂമിയിൽ ചെലവഴിക്കാൻ അവസരമുണ്ട്.

2,720 ഹാജിമാരാണ് നെടുമ്പാശ്ശേരി എമ്പാർക്കേഷനായി അപേക്ഷിച്ചിരുന്നത്. ഓരോ വിമാനത്തിലും പുറപ്പെടേണ്ട ഹാജിമാരുടെ കവർ നമ്പർ പിന്നിട് പ്രസിധപ്പെടുത്തും.

Latest