Connect with us

Eranakulam

ക്രൈസ്തവരെ പാട്ടിലാക്കാന്‍ പുതിയ സേനയുമായി ബി ജെ പി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തെ പാട്ടിലാക്കാന്‍ പുത്തന്‍ നീക്കങ്ങളുമായി ബി ജെ പി. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യമിട്ട് ക്രൈസ്തവ സംരക്ഷണ സേന രൂപവത്ക്കരിക്കാനാണ് തീരുമാനം.

കേരളത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകണമെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ ചെറിയ പിന്തുണയെങ്കിലും വേണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ക്രൈസ്തവ വിഭാഗത്തില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും കൂടെ നിര്‍ത്തി ലക്ഷ്യം കൈവരിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ബി ജെ പിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വതക്തില്‍ ക്രൈസ്ത സേന രൂപവത്ക്കരിക്കുന്നത്.

ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുയാണ്. ഇത് പൂര്‍ത്തിയായ ശേഷം സേന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സേന രൂപവത്ക്കരണത്തിന്റെ ഭാഗമായി 29ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥനകളും ഉപവാസവും നടത്തും. ക്രൈസ്തവരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ക്രൈസ്തവ വിഷയങ്ങളില്‍ പുതിയ സേനയെ ഇറക്കി പ്രക്ഷോഭം നടത്തും.

 

Latest