Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ വിമര്‍ശിച്ചതില്‍ വിശദീകരണം ചോദിച്ച തിരഞ്ഞെടുുപ്പ് കമ്മീഷന് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുത്. ഏകപക്ഷീയമായ സമീപനം കമ്മീഷന്‍ കൈകൊള്ളരുത്. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം വിലക്കരുത്.

മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും കമ്മീഷന്‍ നടപടി എടുത്തില്ല. ബി ജെ പി നേതാക്കള്‍ക്കെതിരായ പരാതികളില്‍ നടപടി എടുക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയെന്നും രാഹുല്‍ ബി ജെ പിയുടെ ചട്ടലംഘന പരാതിയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന പരാമര്‍ശത്തില്‍ ചട്ടലംഘനം ഇല്ലെന്ന് രാഹുല്‍ വിശദീകരിച്ചു. സര്‍ക്കാര്‍ നയത്തെയാണ് താന്‍ വിമര്‍ശിച്ചത്. ഇത് രാഷ്ട്രീയ വിമര്‍ശനമാണെന്നും രാഹുല്‍ പറഞ്ഞു.

 

Latest